കുണ്ടംകുഴിയുടെ കുട്ടിവനത്തില്‍ ഇനി പ്ലാവുകള്‍ താരം

കുണ്ടംകുഴിയുടെ കുട്ടിവനത്തില്‍ ഇനി പ്ലാവുകള്‍ താരം

കുണ്ടംകുഴി: കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കുട്ടിവനത്തില്‍ ഇനി മുതല്‍ പ്ലാവുകള്‍ താരം. ചക്ക സംസ്ഥാന ഫലമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ജൈവ വൈവിധ്യ പാര്‍ക്കായ കുട്ടിവനത്തില്‍ ഇക്കോക്ലബ് പ്രവര്‍ത്തകര്‍ വ്യത്യസ്ത ഇനം പ്ലാവിന്‍തൈകള്‍ നട്ടത്. കുട്ടിവനം കഴിഞ്ഞ വര്‍ഷമാണ് ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റിയത്. വിവിധയിനം നാട്ടുമാവുകള്‍, അത്തി, ലക്ഷ്മിതരു, ഉങ്ങ്, വാക, കണിക്കൊന്ന, പേര തുടങ്ങി നിരവധി വൃക്ഷങ്ങളും ചെടികളും ജൈവവൈവിധ്യ പാര്‍ക്കില്‍ വളരുന്നുണ്ട്. അന്‍പതോളം പ്ലാവിന്‍തൈകളാണ് ഇപ്പോള്‍ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ടത്.

അരയേക്കറോളം ചെങ്കല്‍ പാറയാണ് ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റിയത്. ഇത് ഒരേക്കര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പ്ലാവിന്‍ തൈ നടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനധ്യാപകന്‍ കെ.അശോക, സീനിയര്‍ അസിസ്റ്റന്റ് പി.ഹാഷിം, കണ്‍വീനര്‍ പി.കെ ജയരാജന്‍, പുഷ്പരാജന്‍, ഷൈന, സി.പ്രശാന്ത്, സത്യനാരായണന്‍, കെ.അശോകന്‍, പത്മനാഭന്‍, പീതാംബരന്‍, അബ്ദുല്‍ റഹ്മാന്‍, ആന്റണി സിനീഷ്, അനൂപ് പെരിയല്‍, ശ്രീജ, മുഹ്‌സീന, നൃപന്‍ മുരളി, അദ്വൈത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.