സ്ത്രീകളെ കിട്ടാത്തതിനാല്‍ ബേത്തലം വയലില്‍ ഇത്തവണയും പുരുഷന്‍മാര്‍ വിത്തിറക്കി

സ്ത്രീകളെ കിട്ടാത്തതിനാല്‍ ബേത്തലം വയലില്‍ ഇത്തവണയും പുരുഷന്‍മാര്‍ വിത്തിറക്കി

ബന്തടുക്ക: സ്ത്രീകളെ കിട്ടാത്തതിനാല്‍ ബേത്തലം വയലില്‍ ഇത്തവണയും പുരുഷന്‍മാര്‍ വിത്തിറക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ബേത്തലം പാടശേഖര സമിതിയുടെ കീഴിലുള്ള ഏക്കറ് കണക്കിന് പാടത്ത് പുരുഷ കൂട്ടായ്മ്മയാണ് നെല്‍ കൃഷി നടത്തുന്നത്. ഈ പ്രാവിശ്യം മൂന്ന് ഏക്കറിലാണ് കൃഷി. സ്ത്രീ തൊഴിലാളികള്‍ എല്ലാം തൊഴിലുറപ്പ് തിരക്കിലാണ് മാത്രമല്ല ഒരു വിഭാഗം സ്ത്രീകള്‍ക്ക് കൃഷി പണിയില്‍ താത്പര്യവുമില്ല അതുകൊണ്ടാണ് ഇവിടെ പുരുഷന്‍മാര്‍ വയലില്‍ ഇറങ്ങിയത്.

രമേശന്‍, സുധീഷ്, സതീശന്‍, രാഘവന്‍, അനീഷ് കുമാര്‍, കുഞ്ഞമ്പു, വിജയന്‍ എന്നിവരാണ് വിത്തിറക്കലിന് നേതൃത്വം കൊടുത്തത്. കുറ്റിക്കോല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഉള്‍പെടുന്ന ബേത്തലം വയലില്‍ കഴിഞ്ഞ വര്‍ഷത്തെ കൃഷി നീല വണ്ടുകളും അജ്ഞാതരോഗവും നശിപ്പിച്ചിരുന്നു.

വയലില്‍ ഇറങ്ങാന്‍ ആളെ കിട്ടാത്ത ഇക്കാലത്താണ് ബേത്തലത്ത് പുരുഷന്‍മാര്‍ മാത്രം രണ്ടാം തവണയും പാടത്തിറങ്ങുന്നത്. കുറ്റിക്കോല്‍ പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന ബേഡകം പഞ്ചായത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കുറേ വര്‍ഷമായി നെല്‍കൃഷി ചെയ്തു വരുന്നു. എന്നാല്‍ കുറ്റിക്കോല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഒഴിഞ്ഞ് കിടക്കുന്ന വയലുകളോട് താത്പര്യമില്ല.

Leave a Reply

Your email address will not be published.