കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കാലിഫോര്‍ണിയ: വാട്സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു. മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും. ഇത് വേണമെങ്കില്‍ ഗ്രൂപ്പിന്റെ സ്വഭാവം അനുസരിച്ച് അഡ്മിന് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ അഡ്മിന് കൂടുതല്‍ അധികാരം കിട്ടും. നേരത്തെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കുറച്ച് കാലം മുമ്പ് മറ്റൊരു ഫീച്ചര്‍ ലഭ്യമായിരുന്നു. ഗ്രൂപ്പ് ഐക്കണും പേരും മാറ്റാനുള്ള അധികാരം പരിമിതപ്പെടുത്താവുന്ന ഫീച്ചര്‍ ആയിരുന്നു അത്.

പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്. ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും, ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശമാണ് അംഗങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ അപ്ഡേറ്റ് ആയിരിക്കുന്ന ഫീച്ചര്‍ പ്രകാരം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്റെ പേഴ്സണല്‍ ഐഡി ആണ് കാണിക്കുക. വേണമെങ്കില്‍ അതിലേക്ക് പോസ്റ്റുകള്‍ സെന്‍ഡ് ചെയ്യാം. അപ്രൂവ് ചെയ്ത ശേഷം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അഡ്മിന് തീരുമാനമെടുക്കാം.

അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും. കൂടാതെ അംഗങ്ങളുടെ സന്ദേശങ്ങള്‍ ആവശ്യമില്ലാത്ത, പ്രത്യേക ഉദ്ദേശത്തിന് വേണ്ടി തുടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഫെയ്സ്ബുക്കിലും മറ്റും നേരത്തെ തന്നെ അഡ്മിനും അഡ്മിന്‍ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും മാത്രമേ ഇത്തരം അധികാരമുണ്ടായിരുന്നുള്ളൂ.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വാട്സാപ്പിന്റെ 2.18.201 മുതലുള്ള വെര്‍ഷനുകളില്‍ ഫീച്ചര്‍ ലഭ്യമാണ്. ഐഫോണ്‍ യൂസര്‍ ആണെങ്കില്‍ 2.18.70 മുതലുള്ള വെര്‍ഷനുകളില്‍ ഫീച്ചര്‍ ലഭിക്കും. ചിലപ്പോള്‍ പുതിയ വെര്‍ഷന്‍ അപ്ഡേറ്റ് ചെയ്തിട്ടും ഫീച്ചര്‍ ലഭ്യമാവുന്നില്ലെങ്കില്‍ പേടിക്കേണ്ടതില്ല. കാരണം ചില ഫീച്ചര്‍ വാട്സാപ്പിന്റെ സെര്‍വര്‍ വഴി തന്നെ ഉപയോക്താക്കള്‍ക്ക് ആക്ടിവേറ്റ് ചെയ്ത് നല്‍കാറുണ്ട്. അത്കൊണ്ട് അപ്ഡേറ്റ് ചെയ്തിട്ടും ഫീച്ചര്‍ ലഭിക്കാത്തവര്‍ക്ക് വരും ദിവസങ്ങളില്‍ വാട്സാപ്പ് ലഭ്യമാക്കും.

Leave a Reply

Your email address will not be published.