നാല് വയസുകാരന്‍ അടക്കമുള്ള മൂന്ന് പേരെ യുവാവ് കുത്തിക്കൊന്നു

നാല് വയസുകാരന്‍ അടക്കമുള്ള മൂന്ന് പേരെ യുവാവ് കുത്തിക്കൊന്നു

മഹാരാഷ്ട്ര: നാല് വയസുകാരന്‍ അടക്കമുള്ള മൂന്ന് ബന്ധുക്കളെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമമായ മാല്‍വാടിയിലാണ് സംഭവം. 21കാരനായ സച്ചിന്‍ ഗണപതാണ് നാല് വയസുകാരന്‍ അടക്കമുള്ള മൂന്ന് ബന്ധുക്കളെ കൊലപ്പെടുത്തിയത്. ജോലി ഇല്ലാത്തതിനാല്‍ യുവാവിനെ ബന്ധുക്കള്‍ നിരന്തരമായി കളിയാക്കിയിരുന്നു. ഈ വൈരാഗ്യമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

ബന്ധുവിന്റെ അമ്മ ഹീരാഭായി ശങ്കര്‍ (55), ഭാര്യ മംഗള്‍ ഗണേഷ് (30)ഇവരുടെ മകന്‍ രോഹിത് (4)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ 21കാരന്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പഠനം തുടര്‍ന്നില്ല. ഇതില്‍ ബന്ധുക്കള്‍ യുവാവിനെ നിരന്തരമായ കളിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ എത്തിയ യുവാവ് അവിടെ ഉണ്ടായിരുന്ന മൂന്നു പേരെയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഗ്രാമത്തില്‍ നിന്ന് തന്നെ പോലീസ് പിടികൂടി.

Leave a Reply

Your email address will not be published.