ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത

ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത

ചുട്ടുപൊള്ളി യുഎഇ. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയത് 48.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. അതേസമയം വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. യു എ ഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ഭാഗത്തുനിന്നും വടക്ക് കിഴക്കന്‍ ഭാഗത്തേയ്ക്ക് കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 വരെ ആയിരിക്കും ഇതിന്റെ വേഗത. അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കും.

Leave a Reply

Your email address will not be published.