ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു; സംഘടനാ റിപ്പോര്‍ട്ട് പുറത്ത്

ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു; സംഘടനാ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: പ്രമുഖ നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ അമ്മ സ്വീകരിച്ച നടപടി പുകമറ മാത്രമായിരുന്നെന്ന് വ്യക്തമാക്കി സംഘടനാ റിപ്പോര്‍ട്ട്. കഴിഞ്ഞ 26-ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന സൂചനകളുള്ളത്. റിപ്പോര്‍ട്ടില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ആറാം പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമ്മയുടെ അംഗമായ ദിലീപിന്റെ അംഗത്വം റദ്ദാക്കാന്‍ പ്രത്യേക ചില സാഹചര്യങ്ങളില്‍ അവയ്‌ലബിള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ തീരുമാനമെടുത്തു.ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നും യോഗത്തിനിടെ പെട്ടെന്ന് ഉന്നയിക്കപ്പെടുകയായിരുന്നു എന്നുമാണ് കഴിഞ്ഞദിവസം പുറത്തു വന്ന വിവരങ്ങള്‍.

Leave a Reply

Your email address will not be published.