കന്നട സാഹിത്യസഭ ഉദ്ഘാടനം ചെയ്തു

കന്നട സാഹിത്യസഭ ഉദ്ഘാടനം ചെയ്തു

കുണ്ടംകുഴി: കന്നട സാഹിത്യ പരമ്പര വളരെ വിസ്തൃതമായതാണെന്ന് കന്നട സാഹിത്യ പരിഷത് കാസര്‍കോട് ഘടകത്തിന്റെ പ്രസിഡന്റ് എസ്.വി ഭട്ട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കന്നട വിഭാഗത്തിന്റെ പ്രതിഭാ ദര്‍ശന സാഹിത്യ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിന്റെ സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ലൈബ്രറിയിലേക്ക് സൗജന്യമായി പുസ്തകങ്ങളും ഭട്ട് നല്‍കി. പ്രധാനധ്യാപകന്‍ കെ.അശോക അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി കെ.അശോകന്‍, ശ്രീശ പഞ്ചിത്തടുക്ക, പ്രീത, മനോരമ, ശശികല, സവിത, ശശികല പൂര്‍വ വിദ്യാര്‍ഥി പവിത്ര, അഭിഷേക്, യതിന്‍, അശ്വിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.