ആറ് പുതിയ മോഡലുകള്‍ 2020 ഓടു കൂടി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ആറ് പുതിയ മോഡലുകള്‍ 2020 ഓടു കൂടി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആറ് പുതിയ മോഡലുകളുമായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഇയോണ്‍ ഹാച്ച് ബാക്ക് എസ് യുവി വെര്‍ന, സെഡാന്‍ എന്നീ നിരവധി വാഹനങ്ങള്‍ കമ്പനി ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്. അതിനു പുറമെയാണ് പുതിയ വാഹനങ്ങളുമായി ഹ്യുണ്ടായി കടന്നു വരാന്‍ തയ്യാറെടുക്കുന്നത്.

വരും മാസങ്ങളില്‍ ഷോറൂമുകള്‍ കീഴടക്കാന്‍ സാധ്യതയുള്ള ചെറിയ ഹാച്ച് ബാക്ക് ആയിരിക്കും അതില്‍ ആദ്യത്തേത്. ഹ്യുണ്ടായി സാന്‍ട്രോ എപ്സിലന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും പുതിയ ഹാച്ച്ബാക്ക്. എ എംടി വാഹനവുമായിരിക്കും. 2019 ഓടു കൂടി ഇന്ത്യന്‍ വാഹന വിപണികളില്‍ എത്തുന്ന കോന ഇ വി ഇന്ത്യയാണ് അടുത്തത്. 25 ലക്ഷത്തോളം രൂപ വിലവരുന്ന കോന ഇ വി അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന വാഹനമാണ്. 50-60 യൂണിറ്റ് വില്‍പ്പനയാണ് ഓരോ മാസത്തിലും ഈ വണ്ടിക്ക് കമ്പനി അനുമാനിക്കുന്നത്. 134 bhpകരുത്തും യും 395 NM torque ഉം ഉണ്ട് കോനയ്ക്ക്

2019 ല്‍ തന്നെ വിപണിയില്‍ എത്തുമെന്ന് കരുതുന്ന മറ്റൊരു ഹ്യുണ്ടായി വാഹനമാണ് കോമ്പാക്ട് എസ് യു വി. അന്താരാഷ്ട്ര വാഹന വിപണിയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മറ്റൊരു വാഹനമാണ് ടക്സണ്‍. ജീപ്പ് കോമ്പസ്, ഫോക്സ് വാഗണ്‍ ടിഗാന്‍ എന്നിവയോട് സാദൃശ്യമുള്ള വാഹനമായിരിക്കും ടക്സണ്‍.

അടുത്ത വര്‍ഷത്തോടു കൂടി ആഗോള വാഹന വിപണിയില്‍ ഇറങ്ങുന്ന ഇലാന്‍ട്രയാണ് മറ്റൊന്ന്. അന്താരാഷ്ട്ര തലത്തില്‍ ഇറങ്ങി ഉടന്‍ തന്നെ വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന. ഹ്യുണ്ടായിയുടെ സാന്റ എഫ് ഇ എസ് യു വി, ഇന്ത്യയില്‍ നിന്നും കമ്പനി പിന്‍വലിച്ച മറ്റൊരു വാഹനത്തിന്റെ പരിഷ്‌കരിച്ച രൂപമാണിത്. ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മറ്റൊരു ഹ്യുണ്ടായി വാഹനമാണ് ഐ 30 ഹാച്ച് ബാക്ക്.
തങ്ങളുടെ നിര്‍മാണ യൂണിറ്റുകളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ഹ്യുണ്ടായി ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ തങ്ങളുടെ കമ്പനിയെ രാജ്യത്തെ രണ്ടാമത്തെ കാര്‍ നിര്‍മാണ കമ്പനിയാക്കാനും ഹ്യുണ്ടായി ലക്ഷ്യമിടുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.