ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍; പരിഭ്രാന്തിയിലായി വീട്ടുകാര്‍

ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍; പരിഭ്രാന്തിയിലായി വീട്ടുകാര്‍

പത്തനംതിട്ട: ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍. പത്തനംതിട്ട വല്യയന്തി വല്യേക്കര ജോസഫിന്റെ വീട്ടില്‍ ഇന്നലെ രാത്രി വാങ്ങിയ മീനിനാണ് വൈദ്യുതി ബള്‍ബ് പോലെ തിളക്കമുണ്ടായത്. കഴിഞ്ഞദിവസം പത്തനംതിട്ട മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ‘കുട്ടന്‍’ എന്നു പേരുള്ള ഉണക്കമീനാണ് വീട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്ത്തിയത്.

ജോസഫിന്റെ ഭാര്യ ഏലിയാമ്മ മീന്‍ വെട്ടി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ വൈദ്യുതി നിലച്ചു. മീന്‍ വൃത്തിയാക്കി മറ്റൊരു പാത്രത്തില്‍ വച്ചിരുന്നതില്‍ നിന്നും നല്ല പ്രകാശം വരുന്നത് അപ്പോഴാണു കാണുന്നത്. ഒരു മണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ടിരുന്നതിനു ശേഷമാണു വെട്ടി വൃത്തിയാക്കിയത്.

വെളിച്ചം ഉള്ളവേളയില്‍ ഇതിലേക്കു നോക്കിയപ്പോള്‍ അത് നീലനിറമായിരുന്നു. മീന്‍ വൃത്തിയാക്കിയ വെള്ളം ഒഴിച്ചയിടത്തും തിളക്കം കാണാന്‍ കഴിയുന്നുണ്ട്. രാസവസ്തുക്കള്‍ കലര്‍ന്ന മീനാണെന്ന സംശയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സജി കെ.സൈമണ്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. മീന്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം. പരിശോധനയ്ക്ക് ശേഷമേ ഇനി എന്താണ് മീനിന് സംഭവിച്ചതെന്ന് മനസിലാവുകയുള്ളൂ.

Leave a Reply

Your email address will not be published.