കൊടുവള്ളി സിറ്റിമാള്‍ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

കൊടുവള്ളി സിറ്റിമാള്‍ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

കൊടുവള്ളി: കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൊടുവള്ളി കൃഷിഭവന്‍ ഞാറ്റുവേല ചന്ത 2018 ജൂലൈ 3ന് കൊടുവള്ളി സിറ്റിമാള്‍ പരിസരത്ത് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഹാജിറ ബീവിയുടെ അധ്യക്ഷതയില്‍ മുനിസല്‍ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടി പൊയില്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശിവദാസന്‍, ഷീബ ആനപ്പാറ, ഷെറിന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കൃഷി ഓഫീസര്‍ നസീമ കെ.കെ സ്വാഗതവും കൃഷി അസിസ്റ്റന്റ് അനൂപ് നന്ദിയും രേഖപ്പെടുത്തി. കൃഷി അസിസ്റ്റന്റുമാരായ അസ്‌ന, ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, റെയ്ഡ്‌കോ കേരള ലിമിറ്റഡ്, തിരുവംമ്പാടി കാര്‍ഷിക കര്‍മ്മ സേന, സൗഭാഗ്യ ഗ്രീന്‍ ഗാര്‍ഡന്‍ നെല്ലാംകണ്ടി തുടങ്ങിയ സ്റ്റാളുകളും, കര്‍ഷകരായ സലീം കരുണിച്ചാലില്‍, ആലി ഒതയംങ്ങോട്ട് തുടങ്ങിയവരുടെ ഉല്പാദന ഉപാധികളും തെങ്ങ്, കവുങ്ങ് എന്നിവയുടെ മേല്‍ത്തരം തൈകള്‍. ജൈവ വളങ്ങള്‍, ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയിലുണ്ടായിരുന്നു

Leave a Reply

Your email address will not be published.