വനിതാ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍

വനിതാ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ടിക്കമാഗ്ര ജില്ലയിലാണ് സംഭവം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയതിന് ബിജെപി നേതാവ് മുബീന്ദ്ര സിംഗിനെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് കേസിനാസ്പദമായ സംഭവമുണ്ടാകാന്‍ കാരണം.

ബൈക്ക് തടഞ്ഞതിനു പിന്നാലെ മുബീന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നയാളും ബൈക്കില്‍ നിന്നിറങ്ങി പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിക്കുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തുന്നതിനു മുന്നേ ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.