പുതിയ വാഹനത്തിനു യന്ത്രത്തകരാര്‍; മാറ്റി നല്‍കിയില്ലെങ്കില്‍ ടാറ്റാ കമ്പനി സിഇഒയ്ക്ക് കാര്‍ സംഭാവന ചെയ്യുമെന്ന് ഉപഭോക്താവ്

പുതിയ വാഹനത്തിനു യന്ത്രത്തകരാര്‍; മാറ്റി നല്‍കിയില്ലെങ്കില്‍ ടാറ്റാ കമ്പനി സിഇഒയ്ക്ക് കാര്‍ സംഭാവന ചെയ്യുമെന്ന് ഉപഭോക്താവ്

കോട്ടയം: യന്ത്ര തകരാര്‍ ഉള്ള പുതിയ വാഹനം തിരിച്ചെടുത്ത് പകരം വാഹനം നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് ടാറ്റാ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്യൂണ്ടര്‍ ബൂഷ്‌കെയ്ക്ക് കത്തയച്ചു. ആറുലക്ഷത്തില്‍പരം രൂപ മുടക്കിയപ്പോള്‍ നല്‍കിയ യന്ത്രതകരാറുള്ള വാഹനം തിരിച്ചെടുത്ത് മാറ്റി നല്‍കിയില്ലെങ്കില്‍ ടാറ്റാ കമ്പനി സിഇഒയ്ക്ക് സംഭാവനയായി വാഹനം നല്‍കുമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. പാലാ രാമപുരം സ്വദേശി കുറിച്ചിയില്‍ ജോണ്‍ മൈക്കിളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്യൂണ്ടര്‍ ബൂഷ്‌കെയ്ക്ക് കത്തയച്ചത്. വാഹനം നല്‍കേണ്ട വന്നാല്‍ അതിനു മുടക്കിയ പണം പോക്കറ്റടിച്ചു പോയതായി കരുതേണ്ടി വരുമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് ജോണ്‍ മൈക്കിള്‍ ടാറ്റാ കമ്പനിയുടെ ടിയാഗോ കാര്‍ കോട്ടയം എം.കെ. മോട്ടോഴ്‌സില്‍ നിന്നും വാങ്ങിയത്. ടാറ്റായുടെ വാഹനം വാങ്ങിക്കുന്നതിനെ വീട്ടുകാരും സുഹൃത്തുക്കളും അനുകൂലിച്ചില്ലെങ്കിലും ജോണ്‍ വാഹനം വാങ്ങിക്കുകയായിരുന്നു. യന്ത്രത്തകരാര്‍ പിറ്റേന്ന് മുതല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എം കെ മോട്ടോഴ്‌സില്‍ അറിയിക്കുകയും ചെയ്തു. അവര്‍ക്ക് വാഹനം പരിശോധിക്കാനായി എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. തകരാര്‍ എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. താന്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ വര്‍ക്ക് ഷോപ്പില്‍ കിടക്കുകയായിരുന്നു. നിരവധി ജീവനക്കാര്‍ നിരന്തരം പരിശോധിച്ച വാഹനം പുതിയതായി ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഈ സാഹചര്യത്തില്‍ വാഹനം മാറ്റി നല്‍കുകയോ ചെലവായ പണം തിരികെ നല്‍കുകയോ ചെയ്യണമെന്ന് ജോണ്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.