കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം: സ്ഥലം മാറ്റം കാസര്‍കോട്ട് പുതിയ കലക്ടറെ നിയമിക്കാതെ

കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം: സ്ഥലം മാറ്റം കാസര്‍കോട്ട് പുതിയ കലക്ടറെ നിയമിക്കാതെ

കാസര്‍കോട്: കാസര്‍കോട് കലക്ടര്‍ കെ. ജീവന്‍ ബാബുവിനെ അദ്ദേഹത്തിന്റെ സ്വന്തം നാടായ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. കലക്ടറുടെ അപേക്ഷാപ്രകാരം തന്നെയാണ് ഇടുക്കിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ബുധനാഴ്ച ചേര്‍ന്ന് മന്ത്രി സഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം കാസര്‍കോട് കലക്ടര്‍ സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്ക് പകരം കലക്ടറെ നിയമിച്ചിട്ടില്ല.

പുതിയ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ട്രെയിനിംഗിന് പോയതു കൊണ്ടാണ് കാസര്‍കോട്ടേക്ക് പുതിയ കലക്ടറുടെ നിയമനം വൈകുന്നതെന്നാണ് അറിയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് കാസര്‍കോട് കലക്ടറായി കെ. ജീവന്‍ ബാബു ചുമതലയേറ്റത്. ചുമതലയേറ്റ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനകീയ കലക്ടര്‍ എന്ന പേര് സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളടക്കം ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജീവന്‍ ബാബുവിന് സാധിച്ചു.

Leave a Reply

Your email address will not be published.