ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് അവഗണയില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രക്ഷോഭം നാളെ

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് അവഗണയില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രക്ഷോഭം നാളെ

ബദിയഡുക്ക: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം അവഗണയില്‍ പ്രതിഷേധിച്ച് ബി ജെ പി വേരിട്ട പ്രതിഷേധം നാളെ. നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് തൊഴുത്ത് നിര്‍മ്മിച്ച് കന്നുകാലികളെ കെട്ടി ബിജെപി സമരം നടത്തുന്നു.നാളെ രാവിലെ 9 മണിക്ക് ബി ജെ പി കാസര്‍ക്കോട്- മഞ്‌ജേശ്വരം മണ്ടല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ മണ്ടലം നേതാക്കള്‍ പങ്കെടുക്കുമെന്നു സമര സമിതി കണ്‍വീണര്‍ സുധാമ ഗോസാഡ അറിയിച്ചു.

നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജ് യതാര്‍ഥമായില്ല. എന്റോസെള്‍ഫാന്‍ മേഖലയുടെ ഉന്നമനമാണ് ലക്ഷ്യമെന്നു തറക്കല്ലിട്ട സമയത്തും, അതിന് ശേഷവും നേതാക്കള്‍ പറഞ്ഞിരുന്നു. ജില്ലയോട് ഇടത്- വലത് നേതാക്കള്‍ കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ പ്രതികരികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്ത്‌കൊണ്ട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ത്തിയായില്ല എന്നു കാസര്‍ക്കോട്, മഞ്‌ജേശ്വര എംഎല്‍എമാര്‍ ജനങ്ങളോട് പറയണം. എംഎല്‍എമാര്‍ പത്ര പ്രസ്താവന മാത്രം നടത്തി ജനങ്ങളെ എന്നും വഞ്ജിക്കാം എന്നു കരുതേണ്ട എന്നു അദ്ദേഹം പറഞ്ഞു. 5 ന് രാവിലെ നടക്കുന്ന സമര പരിപാടിയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളു പങ്കെടുക്കുന്നമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published.