ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും

ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. പി ഡബ്ലുഡി കെട്ടിടവിഭാഗം എക്‌സ്‌ക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ സി രാജേഷ്ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ അംഗങ്ങളായ മെഹമൂദ് മുറിയനാവി, ടി വി ഭാഗീരഥി, കെ വി സരസ്വതി, കെ മിനി, എം ശാരദ ഹെഡ്മിസ്ട്രസ് എസ് സാവിത്രി പള്ളികൈ രാധാകൃഷ്ണന്‍, ടി വി ശ്യാമള, സി കെ ബാബുരാജ്, സി കെ വതസലന്‍, രവീന്ദ്രന്‍ ചേടിറോട്, മദര്‍ പി ടി എ പ്രസിഡണ്ട് എ സിന്ധു, വികസന സമിതി ചെയര്‍മാന്‍ പി ചന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി വി മോഹനന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എസ് എം ശ്രീപതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.