ഹിമക്കരടിയുടെ ആക്രമണത്തില്‍ അച്ഛന്‍ മരിച്ചു; മകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഹിമക്കരടിയുടെ ആക്രമണത്തില്‍ അച്ഛന്‍ മരിച്ചു; മകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കാനഡ: ഹിമക്കരടിയുടെ ആക്രമണത്തില്‍ അച്ഛന്‍ മരിച്ചു. മകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്കും. കാനഡയിലെ ആര്‍വിയറ്റ് ഗ്രാമത്തില്‍ നിന്നും 10 കിമി ദൂരമുള്ള സെന്ററി ദ്വീപിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച കരടിയില്‍ നിന്നും മകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 31 കാരനായ പിതാവ് ആരോണ്‍ ഗിബ്‌സ് ആണ് കൊല്ലപ്പെട്ടത്.

ദ്വീപില്‍ ഗിബ്‌സും മകളും നടന്നുപോകുമ്പോഴാണ് കരടി ആക്രമിച്ചത്. കരടിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഗിബ്‌സ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ സുരക്ഷിതമായി ബോട്ടില്‍ കയറ്റി വിടുകയും ചെയ്തു. സെന്ററി ദ്വീപിലെത്തുന്നവര്‍ സാധാരണയായി തോക്ക് കൂടെ കരുതാറുണ്ട്. ഗിബ്‌സിന്റെ കൈയ്യില്‍ തോക്ക് ഇല്ലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. മത്സ്യബന്ധനത്തിനും വേട്ടയ്ക്കും പ്രശസ്തമായ ദ്വീപാണ് സെന്ററി ദ്വീപ്.

Leave a Reply

Your email address will not be published.