പെൺകുട്ടികളുടെ ശുചിമുറിയിൽ ക്യാമറ; പ്രിൻസിപ്പൽ അറസ്റ്റിൽ

പെൺകുട്ടികളുടെ ശുചിമുറിയിൽ ക്യാമറ; പ്രിൻസിപ്പൽ അറസ്റ്റിൽ

ഉത്തർപ്രദേശ്: സ്‌കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ നിന്ന് ക്യാമറ കണ്ടെത്തിയ സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഘനി സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ പ്രിൻസിപ്പലിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശുചിമുറിയിൽ ക്യാമറകൾ സ്ഥാപിച്ചത് പ്രിൻസിപ്പലിന്റെ സഹോദരനാണെന്ന നിഗമനത്തിലാണ് പോലീസ്. സ്‌കൂളിലെ രണ്ട് അധ്യാപകർ സംഭവം അറിഞ്ഞിട്ടും ഇതിന് കൂട്ടുനിന്നതായും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പൽ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ 20 വർഷമായി ഇയാൾ തന്നെയാണ് സ്‌കൂൾ നടത്തിയിരുന്നത്. ഇത്തരം ഒരു സംഭവം സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ശുചിമുറിയിലെ ദൃശ്യങ്ങൾ ഇന്റർനെറ്റിലും മറ്റും വന്നതോടെ രക്ഷകർത്താക്കളും പരാതിയുമായി സ്‌കൂൾ അധികൃതരെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published.