ഇനി മൊബൈല്‍ വഴിയും അപേക്ഷിക്കാം പാസപോര്‍ട്ടിന്

ഇനി മൊബൈല്‍ വഴിയും അപേക്ഷിക്കാം പാസപോര്‍ട്ടിന്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

പാസ്പോര്‍ട്ടിന് ഇനി കൈമടക്കു വേണ്ട. പോലീസ് സ്റ്റേഷനില്‍ ചെന്ന് തല ചൊറിയേണ്ട, എന്തിന്, അക്ഷയയില്‍ പോയി കാത്തു കെട്ടിക്കിടക്കേണ്ടതില്ല. മൊബൈലിലും അപേക്ഷിക്കാം പാസ്പോര്‍ട്ടിന്. പോലീസ് വെരിഫിക്കേഷനോ? പോലീസ് വീട്ടിലെത്തി വേണം ചടങ്ങ് നിര്‍വ്വഹിക്കാന്‍.

സ്വത്ത് തര്‍ക്കമുണ്ട്, കേസുണ്ട്, തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്, എന്നതൊന്നും ക്ലീയറന്‍സ് നല്‍കാതിരിക്കുവാനുള്ള കാരണങ്ങളല്ല, ക്രിമിനല്‍ കേസ് തീരാതെ കിടക്കുന്നുണ്ടോ എന്നു നോക്കാന്‍ മാത്രമേ, ഇനിമുതല്‍ പോലീസിന് അധികാരമുള്ളു.

പാസ്പോര്‍ട്ട് മേഘല സുതാര്യമാക്കാനായി വിദേശ മന്ത്രാലയം പുതിയൊരു ആപ്പ് പുറത്തിതറക്കിയിട്ടുണ്ട്. എം. പാസ്പോര്‍ട്ട് സേവ. അതാണതിന്റെ പേര്. താമസിക്കുന്ന ഇടങ്ങളില്‍ നിന്നു മാത്രമല്ല, എവിടെ നിന്നു വേണമെങ്കിലും ഇനിമുതല്‍ അപേക്ഷിക്കാം. ഒരു തടസവുമില്ല. നിലവിലെ അക്ഷയ-ഓണ്‍ലൈന്‍ സര്‍വ്വീസിനു പുറമെയാണ് ഇ പാസ്പോര്‍ട്ട് എന്ന പുതിയ പോര്‍ട്ടല്‍.

അങ്ങ് ജമ്മുവിലാണ് താമസം, കേരളത്തിലെ വിലാസത്തില്‍ പാസ്പോര്‍ട്ട് വേണം, എങ്കില്‍ പോലും തടസമില്ല. ആധാര്‍ അടക്കമുള്ള ഖേകള്‍ അടങ്ങിയ വിലാസത്തില്‍ വേണം അപേക്ഷിക്കാനെന്നു മാത്രം. ആ വിലാസത്തില്‍ പോസ്റ്റല്‍ വഴി വീട്ടില്‍ പാസ്പോര്‍ട്ടെത്തും. പരിധിയില്ലാതെ ഏതു പാസ്പോര്‍ട്ട് വിതരണ കേന്ദ്രത്തിലേക്കു വേണമെങ്കിലും ഇനിമുതല്‍ അപേക്ഷിക്കാം. മുമ്പൊക്കെ അപേക്ഷകന്‍ താമസിക്കുന്ന കേന്ദ്രരത്തിനു സമീപത്തു നിന്നും സമീപ പാസ്പോര്‍ട്ട് ഓഫീസില്‍ മാത്രമേ അപേക്ഷ സ്വീകരിച്ചിരുന്നുള്ളു. ഇന്ന് സ്ഥിതി മാറി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോവുക, ഇ. പാസ്പോര്‍ട്ട് സേവ ഡൗണ്‍ലോഡ് ലോഡ് ചെയ്യുക. ആരുടേും സഹായമില്ലാതെ അപേക്ഷിക്കാം. ലളിതമാണ് ചോദ്യാവലി. സാധാരണക്കാര്‍ക്കു നേരിടുന്ന പ്രയാസം അടക്കം കണക്കിലെടുത്താണ് പുതിയ ആപ്പ്.

അപേക്ഷയില്‍ കാണിച്ചിരിക്കുന്ന വിലാസത്തില്‍ ചെന്ന് മറ്റു വിവരങ്ങള്‍ പോലീസ് ശേഖരിക്കും. മറ്റു തസങ്ങളില്ലെങ്കില്‍ ആഴ്ച്ചക്കകം പോസ്റ്റലായി പാസ്പോര്‍ട്ട് വീട്ടുപടിക്കലെത്തും. പുതിയ ഉത്തരവ് പ്രകാരം മേല്‍വിലാസം ശരിയാണോ എന്ന് പരിശോധിക്കേണ്ട പണി പോലീസിനില്ല. അത് അവരുടെ ചുമതലയില്‍ നിന്നും എടുത്തു കളഞ്ഞു. ക്രിമിനല്‍ കേസില്‍ പെട്ടിട്ടുണ്ടോ എന്നു നോക്കുക എന്നതാണ് പോലീസിന്റെ ജോലി. അപേക്ഷകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുത്, പോലീസ് നേരിട്ട് വീട്ടിലെത്തണം. ക്രിമിനല്‍ കേസില്‍ പെട്ടിട്ടില്ലെങ്കില്‍ ക്ലീയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

36 പേജുള്ള പാസ്പോര്‍ട്ട് ഔട്ട്ലെറ്റിന്, 1500, അറുപത് പേജിന് 2000 രൂപയുമാണ് ഫീസ്. അത് അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അടക്കാം. മുതിര്‍ന്ന പ്രായക്കാര്‍ക്കും കുട്ടികള്‍ക്കും ഫീസില്‍ 10 ശതമാനം ഇളവുണ്ട്. അടിയന്തിരാവശ്യത്തിനുള്ള തല്‍ക്കാല്‍ പാസ്പോര്‍ട്ടിനു അപേക്ഷിക്കുന്നവര്‍ 2000 രൂപ അധികം ഒടുക്കണം. അത് പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ നേരിട്ടു ചെന്നു വേണം അടക്കാന്‍. എന്നാല്‍ പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് ‘തല്‍ക്കാല്‍’ കിട്ടണമെങ്കില്‍ അധിക ഫീസ് വേണമെന്നില്ല, ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള ഏതെങ്കിലും മന്നു രേഖകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമാണെന്നു മാത്രം. മുന്നു ദിവസത്തിനകം തല്‍ക്കാല്‍ റെഡി.

Leave a Reply

Your email address will not be published.