കൊടുങ്ങല്ലൂര്‍ ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊടുങ്ങല്ലൂര്‍ ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊടുങ്ങല്ലുര്‍: കൊടുങ്ങല്ലൂര്‍ ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറിന്റെ മകന്‍ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുര്‍ പടാകുളത്ത് ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി.സി.ഉമ്മറിന്റെ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്.

ഇരുവരും ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം ഉണ്ടായത്. സമീര്‍ അപകടം നടന്ന ഉടനെയും, ഹഫീസ് ശനിയാഴ്ച രാവിലെ എറണാകുളം ആസ്ട്രര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്

Leave a Reply

Your email address will not be published.