5 ചാര്‍ജര്‍ പോര്‍ട്ടുകളുള്ള ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ച് സെബ്രോണിക്സ്

5 ചാര്‍ജര്‍ പോര്‍ട്ടുകളുള്ള ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ച് സെബ്രോണിക്സ്

സെബ്രോണിക്സ് ‘ZEB-5CSLU3’ങ്ങളുടെ പുതിയ 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ചു. വേഗത്തിലുള്ള ചാര്‍ജ്ജിങ്ങ്, മഷ്റൂം എല്‍ഇഡി ലാംപ് എന്നിവ സഹിതമാണ് ഇത് വരുന്നത്. കമ്ബനി അവതരിപ്പിച്ച 5 പോര്‍ട്ട് ഡോക്കിങ്ങ് സ്റ്റേഷനായ ZEB-5CSLU3 വഴി അഞ്ച് ഡിവൈസുകള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം. മഷ്റൂം സ്റ്റൈലിലുള്ള എല്‍ഇഡി ലാംപ് ഒരു ബെഡ്സൈഡ് ലാംപായും ഉപയോഗിക്കാം.

5 യുഎസ്ബി പോര്‍ട്ടുകളുള്ള ചാര്‍ജിങ്ങ് ഡോക്കിന് വേഗത്തിലുള്ള റീചാര്‍ജിനായി സ്മാര്‍ട്ടായ ഐസിയുണ്ട്. ഇതിലെ വേര്‍പെടുത്താവുന്ന മഷ്റൂം സ്റ്റൈല്‍ എല്‍ഇഡി ലാംപ് ഒരു ഓണ്‍/ഓഫ് സ്വിച്ചിനൊപ്പവും ഉപയോഗിക്കാം. കൂടാതെ ഒരു ഓള്‍ ഇന്‍ വണ്‍ മൊബൈല്‍, ടാബ്ലെറ്റ് ഹോള്‍ഡറുമാണ്. ചാര്‍ജിങ്ങിന് വേണ്ടിയുള്ള യുഎസ്ബി പോര്‍ട്ടുകളില്‍ 14 പോര്‍ട്ടുകള്‍ 5vഉം, അഞ്ചാമത്തെ പോര്‍ട്ട് വേഗത്തിലുള്ള റീചാര്‍ജ്ജിനായി 12v/9v/5v പിന്തുണയുള്ളതുമാണ്. ഡോക്കിങ്ങ് സ്റ്റേഷന്റെ പരമാവധി ഔട്ട്പുട്ട് 6A ആണ്.

ചാര്‍ജിങ്ങ് ഡോക്ക് ശ്രേണിക്ക് ഒരു 4 പോര്‍ട്ട് മോഡലും ഉണ്ട്. ഇത് എല്‍ഇഡി ലൈറ്റുകളുള്ള വേര്‍പെടുത്താവുന്ന ബാഫിളുകളോടെയാണ് വരുന്നത്. ഈ മോഡലുകള്‍ ഇന്ത്യയിലെ എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published.