ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ വെടിവെപ്പില്‍ 16 കാരിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ വെടിവെപ്പില്‍ 16 കാരിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ വെടിവെപ്പില്‍ 16 കാരിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍.

സംഭവത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൗറ ഗ്രാമത്തില്‍ പരിശോധന നടത്തുന്നതിനിടെ സേനാംഗങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്. സംഭവങ്ങളെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.