അധ്യാപകര്‍ സാരി മാത്രമേ ധരിക്കാന്‍ പാടുള്ളോ ? തീരുമാനം വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍

അധ്യാപകര്‍ സാരി മാത്രമേ ധരിക്കാന്‍ പാടുള്ളോ ? തീരുമാനം വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: സ്‌കൂള്‍ അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്നുണ്ടോ. ചിലയിടങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും തങ്ങളുടെ തീരുമാനം എന്തെന്ന് വ്യക്തമാക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. സ്‌കൂള്‍ അധ്യാപകര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന സര്‍ക്കുലര്‍ നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനവുമായി രംഗത്തെത്തിയത്.

അധ്യാപികമാര്‍ക്ക് യോജിക്കുന്ന നല്ല വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ വരാമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. പ്രത്യേക തരത്തിലുള്ള വസ്ത്ര ധാരണ രീതി കര്‍ശനമാക്കുന്നതിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ഓരോ വ്യക്തികളുടെ ഇഷ്ടമാണ് എന്ത് ധരിക്കണമെന്നുള്ളത്. അവരുടെ അവകാശത്തെ എതിര്‍ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കേരളത്തില്‍ പ്രഫഷണല്‍ കോളേജുകളിലുള്ള അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധമാക്കിയിരുന്നത് ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published.