കനത്ത മഴയും വെള്ളപ്പൊക്കവും : മരണസംഖ്യ ഉയരുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും : മരണസംഖ്യ ഉയരുന്നു

ടോക്കിയോ: ജപ്പാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രമായി എട്ടു പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 50 പേരെ കാണാതായി. ഹിരോഷിമയിലെ വിവിധ പ്രദേശങ്ങള്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. കനത്ത മഴ തുടരുന്ന ഒസാക്ക, കോബ എന്നിവിടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെപ്പേരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പോലീസ്, അഗ്‌നിശമന സേന, ദുരന്തനിവാരണ സേന എന്നിവയില്‍ നിന്നെല്ലാമായി 50,000ലേറെപ്പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജപ്പാന്‍ മന്ത്രാലയ വക്താവ് യോഷിന്‍ഡെ ഹ്യൂജി അറിയിച്ചു.

Leave a Reply

Your email address will not be published.