ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു. മധ്യപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെ.ഡി.യു വ്യക്തമാക്കി.

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പാര്‍ട്ടി വക്താവ് കെ.സി ത്യാഗിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് മത്സരിക്കാന്‍ ലഭിക്കും എന്നതിനെ സംബന്ധിച്ചായിരിക്കും തുടര്‍ തീരുമാനങ്ങള്‍. വരുന്ന വ്യാഴാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിഹാര്‍ സന്ദര്‍ശിക്കും. സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് സന്ദര്‍ശനം എന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published.