ലോകകപ്പിലെ തോല്‍വി : പ്രമുഖ ടീമിന്റെ പരിശീലകന്‍ രാജിവെച്ചു

ലോകകപ്പിലെ തോല്‍വി : പ്രമുഖ ടീമിന്റെ പരിശീലകന്‍ രാജിവെച്ചു

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഫെര്‍ണാണ്ടോ ഹിയേരോ രാജിവെച്ചു. ലോകകപ്പില്‍ റഷ്യയോടേറ്റ അപ്രതീക്ഷിതമായ തോല്‍വിയിലൂടെയാണ് സ്പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-4 നു സ്‌പെയിന്‍ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശീലകന്റെ രാജി.

സ്‌പെയിനിന്റെ മുന്‍ ദേശീയ താരമായ ഹിയേരോ സ്പാനിഷ് ഫുട്ബാള്‍ അസോസിയേഷന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിയേരോ 2016-2017 സീസണില്‍ റയല്‍ ഒവിയെഡോയെ പരിശീലിപ്പിച്ചിരുന്നു. 89 മത്സരങ്ങളില്‍ സ്പാനിഷ് ദേശീയ കുപ്പായം അണിഞ്ഞ ഹിയേരോ രാജ്യത്തിനായി 29 ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.