മെല്‍ബണില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു

മെല്‍ബണില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു

മെല്‍ബണ്‍ : മെല്‍ബണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. മെല്‍ബണിലെ ടെയ്ലേഴ്സ് ലെയ്ക്കിനടുത്ത് പ്ലം ടൗണില്‍ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കരും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മെല്‍ബണിലെ ട്രൂഗനീനയില്‍ അപകടമുണ്ടായത്.

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫോക്കസ് വാഹനത്തിലേക്ക് എതിര്‍വശത്തു നിന്ന് മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മൂത്ത മകള്‍ റുവാന ജോര്‍ജ് റോയല്‍ ചില്‍ഡ്രന്‍ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. മകന്‍ ഇമ്മാനുവല്‍ ഗുരുതരാവസ്ഥയിലാണ്. ട്രൂഗനീനയില്‍ ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം.

ജോര്‍ജിന്റെ ഭാര്യ മഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റവര്‍ റോയല്‍ മെല്‍ബണ്‍ ആശുപത്രിയിലും ഇമ്മാനുവല്‍ റോയല്‍ ചില്‍ഡ്രന്‍ ആശുപത്രിയിലുമാണ്

Leave a Reply

Your email address will not be published.