ബസും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ബസും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ഭട്ക്കല്‍: ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കുംട്ടയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ശശികല ഹരികണ്ഠ (60), വെങ്കടേഷ് ഗണിക (45) എന്നിവരും അജ്ഞാതനായ ഒരാളുമാണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published.