പുനര്‍നിര്‍മിച്ച ഇലിപ്പക്കുളം ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മാനവ സൗഹൃദസമ്മേളനവും

പുനര്‍നിര്‍മിച്ച ഇലിപ്പക്കുളം ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മാനവ സൗഹൃദസമ്മേളനവും

കായംകുളം: പുനര്‍നിര്‍മിച്ച ഇലിപ്പക്കുളം ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മാനവ സൗഹൃദസമ്മേളനവും ഒമ്പത് മുതല്‍ 12 വരെ നടക്കും. ഒമ്പതിന് രാത്രി 8.30ന് മൗലവി സിറാജുദ്ദീന്‍ ഖാസിമിയും 10ന് രാത്രി 8.30ന് മൗലവി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പ്രഭാഷണം നടത്തും. 11 ന് വൈകിട്ട് ഏഴിന് നടക്കുന്ന മാനവ സൗഹൃദ സമ്മേളനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഇ.നാസര്‍ അധ്യക്ഷത വഹിക്കും.

മലങ്കര കത്തോലിക്കസഭ രൂപത അധ്യക്ഷന്‍ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു, എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ടി.കെ. പ്രസാദ് എന്നിവര്‍ സംസാരിക്കും. 12 ന് ജഇയ്യത്തുല്‍ ഉലമ ചീഫ് മുഫ്തി
ഇ.എം. സുലൈമാന്‍ അല്‍കൗസരി അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും.

വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി, പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവര്‍ മുഖ്യപ്രഭാഷണവും ജമാഅത്ത് ഇമാം മൗലവി എ.ജെ. ഹുസൈന്‍ ബാഖവി പ്രാര്‍ഥനയും നിര്‍വഹിക്കും. പ്രസിഡന്റ് നാസര്‍ മാരൂര്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published.