സഹകരണ മേഖലയുടെ കരുത്തില്‍ ബേഡകം പൊന്നൂര്‍പാറയില്‍ അഞ്ച് ഏക്കര്‍ തരിശുനിലം കൃഷിഭൂമിയായി

സഹകരണ മേഖലയുടെ കരുത്തില്‍ ബേഡകം പൊന്നൂര്‍പാറയില്‍ അഞ്ച് ഏക്കര്‍ തരിശുനിലം കൃഷിഭൂമിയായി

ബേഡകം: കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തന വൈവിധ്യവത്ക്കരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബേഡഡുക്ക വനിത സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ബേഡകം പൊന്നൂര്‍പ്പാറയില്‍ അഞ്ചേക്കറോളം തരിശായിക്കിടന്നിരുന്ന നിലം കൃഷി ഭൂമിയായി. തരിശുനിലത്തെ കൃഷി ഭൂമിയാക്കാന്‍ സഹകരണ സംഘം മുന്നിട്ടിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും ഉത്സാഹമായി. സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന്റെയും ഭാഗമായാണ് സഹകരണ സംഘം നെല്‍കൃഷിക്ക് മുന്നിട്ടിറങ്ങിയത്.

നെല്‍കൃഷിയില്‍ പങ്കെടുക്കാന്‍ ഇരുന്നൂറില്‍പ്പരം നാട്ടുകാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.കെ ഗൗരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സുധീഷ് കുമാര്‍, ഡയറക്ടര്‍ എം. ലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ എം.ധന്യ, കെ. ഉമാവതി, സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്റ്റര്‍മാരായ മനോജ് കുമാര്‍, സത്യശീലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ശ്രീജിത്ത് മാടക്കല്ല്, എ.ദാമോദരന്‍, വി.കെ. ശ്രീജ, കോമളവല്ലി എന്നിവര്‍ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published.