വര്‍ണ്ണ വിസ്മയം തീര്‍ത്ത് അനീഷ് പുലിക്കോട്

വര്‍ണ്ണ വിസ്മയം തീര്‍ത്ത് അനീഷ് പുലിക്കോട്

അനീഷ് പുലിക്കോടിന്റെ ചിത്ര ചുവരുകള്‍ക്ക് ആകാശത്തോളം ഉയരം. മുന്നാട് പുലിക്കോടെ തന്റെ വീട്ടില്‍ വിദേശത്തേക്കുള്ള വര്‍ണ്ണ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന ഒരു മുറിയുണ്ട്. ചുവര്‍ ചിത്രങ്ങളും അക്രലിക്കും നിറഞ്ഞ മുറി, മുറി നിറഞ്ഞപ്പോള്‍ ചിലത് സുഹ്യത്തുക്കളുടെ വീടിന്റെ ചുവരിലും പറ്റി കിടന്നു. ചുവര്‍ ചിത്രകലയിലും മറ്റ് ചിത്രണ രീതികളിലും വൈവിദ്യങ്ങളുടെ പുതു നിറങ്ങള്‍ തീര്‍ക്കുകയാണ് അനീഷ് പുലിക്കോട് എന്ന യുവ ചിത്രക്കാരന്‍. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അനീഷ് ശാസ്ത്രിയമായി ചിത്രകല അഭ്യസിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പ്രശസ്ഥ ചുമര്‍ ചിത്ര കലാകാരര്‍ ബിജു പാണപ്പുഴയാണ് അടിസ്ഥാന പാഠങ്ങളുടെ ഗുരു. ഇന്റര്‍നെറ്റും മറ്റ് പുസ്തകങ്ങളും നോക്കി സ്വയം പഠിക്കുകയായിരുന്നു ഈ കലാകാരന്‍. കേരളത്തിനകത്തും പുറത്തുമായി നിരവധി വന്‍കിട ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റ് സ്ഥാപനങ്ങളിലും അനീഷിന്റെ ചിത്രങ്ങള്‍ നിറഞ്ഞ് പുഞ്ചിരിക്കുന്നുണ്ട്. വിദേശങ്ങളിലേക്ക് കടല്‍ കടന്നു പറന്ന് പോയ ചിത്രങ്ങളുടെ എണ്ണവും കുറവല്ല.

ചതുരസ്ര അടിക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ചുവര്‍ ചിത്രങ്ങളുടെ വില. ലക്ഷങ്ങള്‍ വിലയുള്ള ചിത്രങ്ങള്‍ വരെ അനീഷ് വരച്ചിട്ടുണ്ട്. മ്യൂറല്‍ പെയ്ന്റിംഗ് കൂടാതെ മറ്റു ചിത്രങ്ങളും അനീഷിന്റെ കൈയ്യിലൊതുങ്ങും. ജില്ലയിലെ പല സ്‌കൂള്‍ ചുവരുകളിലും ഈ കലാകാരന്റെ കൈ എത്തിയിട്ടുണ്ട്. ഗ്രാഫിക് പോസ്റ്റര്‍ ഡിസൈനുകള്‍ അനീഷിനെ സിനിമാ ലോകത്തേക്കും ക്ഷണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവദി ഹ്രസ്വചിത്രങ്ങള്‍ക്കും പരസ്യ കമ്പനികള്‍ക്കും വേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു നല്‍കി.

വരാനിരിക്കുന്ന ചില സിനിമകളുടെ പോസ്റ്റന്‍ ഡിസൈന്‍ അനീഷിന് വാതിലുകള്‍ തുറന്നുകൊടുത്തിട്ടുണ്ട്. കുണ്ടംകുഴി സഹ്യദയ നടത്തിയ ആര്‍ട്ട് ബിനാലെ, പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ചിത്ര പ്രദശനം നടന്നിട്ടുണ്ട്. കാഞ്ഞങ്ങാടുള്ള ജില്ലയിലെ ഏക മ്യൂസിക് ബാന്റായ സീ മേജര്‍ 7 ലെ അംഗം കൂടിയാണ് അനീഷ് പുലിക്കോട്. പരേതനായ ബാലകൃഷ്ണനാണ് പിതാവ്. ബാലാമണിയാണ് അമ്മ. സഹോദരന്‍ അഖില്‍ പുലിക്കോട്

Leave a Reply

Your email address will not be published.