പൃഥ്വിരാജ്-പാര്‍വതി കോമ്പോ; കൂടെയിലെ പുതിയ ഗാനം കാണാം

പൃഥ്വിരാജ്-പാര്‍വതി കോമ്പോ; കൂടെയിലെ പുതിയ ഗാനം കാണാം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജും പാര്‍വതിയും ഒരുമിച്ചുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്ര ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.

അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ പിതാവായാണ് എത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിതം നിര്‍മിക്കുന്നത്. പറവയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ലിറ്റില്‍ സ്വയമ്ബാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published.