മില്ലത്ത് കരിയര്‍ ഗൈഡന്‍സ് സെല്‍ രൂപീകരിച്ചു

മില്ലത്ത് കരിയര്‍ ഗൈഡന്‍സ് സെല്‍ രൂപീകരിച്ചു

അജാനൂര്‍ : കുട്ടികള്‍ക്ക് കരിയര്‍ സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും, ഉപരിപഠനത്തിനു കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനും വേണ്ടി മില്ലത്ത് സാന്ത്വനം മിഷന്‍ ട്വന്റി ട്വന്റി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി മില്ലത്ത് കരിയര്‍ ഗൈഡന്‍സ് സെല്‍ രൂപീകരിച്ചു. ഐ.എന്‍.എല്‍ സ്ഥാപക നേതാവ് സേട്ട് സാഹിബിന്റെ നാമധേയത്തിലാണ് സെല്‍ രൂപീകരിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സെല്ലിന്റെ ലക്ഷ്യം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

നമ്മുടെ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു പഠനമേഖല തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഭൂരിഭാഗം കുട്ടികള്‍ക്കും പഠിച്ച മേഖലയില്‍ ജോലി ചെയ്യാന്‍ സാധിക്കാത്തതു എന്നും, ഒരു പരിധി വരെ അതിനുള്ള പരിഹാരമായിരിക്കും മില്ലത്ത് കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നും ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം പറഞ്ഞു. കരിയര്‍ ഗൈഡന്‍സ് സെല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മില്ലത്ത് സാന്ത്വനം മിഷന്‍ 20-20 സംഘടിപ്പിച്ച പി.എസ്.സി രജിസ്ട്രേഷന്‍ ക്യാമ്പില്‍ വെച്ചാണ് സെല്‍ ഉദ്ഘാടനം ചെയ്തത്. സമൂഹ നന്മയ്ക്കു വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളും, സെമിനാറുകളും, സൗജന്യ കരിയര്‍ ഗൈഡന്‍സ് സേവനവും ലഭ്യമാക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

മില്ലത്ത് സാന്ത്വനം മിഷന്‍ 20-20 വൈസ് പ്രസിഡന്റ് ഗഫൂര്‍ ബാവ അധ്യക്ഷത വഹിച്ച ചടങ്ങിന് കെ.സി.മുഹമ്മദ് കുഞ്ഞി സ്വാഗതവും, എം.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, ഐ.എന്‍.എല്‍ നേതാക്കളായ ബില്‍ടെക് അബ്ദുള്ള, ഷഫീക് കൊവ്വല്‍പ്പള്ളി, കെ.സി.മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ബാവ, സി.എച്ച്.ഹസൈനാര്‍, സി.പി.ഇബ്രാഹിം, ഹാരിസ് അതിഞ്ഞാല്‍, ഫാറൂഖ് അതിഞ്ഞാല്‍, കുഞ്ഞഹമ്മദ് അതിഞ്ഞാല്‍, കരീം അതിഞ്ഞാല്‍, യു.വി.ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.