കൊട്ടക്കമ്പൂര്‍ വിവാദ ഭൂമി ഉപേക്ഷിക്കാന്‍ ജോയ്സ് ജോര്‍ജ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി

കൊട്ടക്കമ്പൂര്‍ വിവാദ ഭൂമി ഉപേക്ഷിക്കാന്‍ ജോയ്സ് ജോര്‍ജ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി

ഇടുക്കി : കൊട്ടക്കമ്പൂര്‍ ഭൂമി ഉപേക്ഷിക്കാന്‍ ജോയ്സ് ജോര്‍ജ് എംപിയും കുടുംബവും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയ്സ് ജോര്‍ജിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലയ്ക്ക് വാങ്ങിയ ഭൂമിയായിരുന്നു ഇത്. അന്ന് അതിന് പട്ടയമുള്‍പ്പെടെ ആവശ്യമായ രേഖകള്‍ എല്ലാമുണ്ടായിരുന്നു. പിന്നീട് അത് മക്കള്‍ വീതം വെച്ച് നല്‍കിയപ്പോള്‍ ഒരു വീതം ജോയ്സിനും ലഭിച്ചിരുന്നു. പിന്നീടാണ് ഇത് വിവാദ ഭൂമിയായതെന്നും മന്ത്രി അറിയിച്ചു.

ജോയ്സിന് ഇവിടെ ഭൂമിയുണ്ടെന്നും കോണ്‍ഗ്രസുകാര്‍ക്കും തങ്ങള്‍ക്കും അറിയാമായിരുന്നു. എന്നാല്‍, അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നപ്പോള്‍ അത് സംബന്ധിച്ച് ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. അദ്ദേഹം എംപിയായപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഈ വിഷയം വിവാദമാക്കുന്നത് അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണെന്ന് എം.എം. മണി വ്യക്തമാക്കി.

Leave a Reply

Your email address will not be published.