പീപ്പിള്‍സ് കോളേജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

പീപ്പിള്‍സ് കോളേജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മുന്നാട് : മുന്നാട് പീപ്പിള്‍സ് കോ-ഓപറേററീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.

പുതിയ തൊഴില്‍ സംരംഭകത്വത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ജെ.സി.ഐ ദേശീയ പരിശീലകന്‍ അഭിലാഷ് നാരായണന്‍ ക്ലാസെടുത്തു. പി.രാഘവന്‍ ഉപഹാരം വിതരണം ചെയ്തു. സൊസൈറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ആര്‍.അജിത് കുമാര്‍, സെക്രട്ടറി ഇ.കെ രാജേഷ്, ടി. ശ്രീലത, ഇ.രജ്ഞിത്ത് കുമാര്‍, പി.ശുഭ, പി.എം.പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.