ബിനു അനീഷിന് വെറുമൊരു സുഹൃത്തല്ല ‘ജീവന്‍’ തന്നെയാണ്

ബിനു അനീഷിന് വെറുമൊരു സുഹൃത്തല്ല ‘ജീവന്‍’ തന്നെയാണ്

ബന്തടുക്ക: കൂലിപ്പണിക്കാരന്‍ ബിനു തൊഴിലന്വേഷിച്ചു നടക്കുന്ന വേളയിലാണ് ഒരു യാത്രയില്‍ അനീഷിനെ പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടല്‍ രണ്ടുപേരുടെയും ജീവിതത്തെ തമ്മില്‍ ബന്ധിപ്പിക്കുമെന്നു ഒരിക്കലും അവര്‍ കരുതിയിരുന്നില്ല. പടുപ്പ് സ്വദേശി ബിനു തറപ്പില്‍ എങ്ങനെ കൊല്ലം സ്വദേശി അനീഷിന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നു അറിയാം..

നാട്ടില്‍ കൂലിപ്പണിയുമായി നടക്കുമ്പോഴും ബിനുവിന്റെ മനസില്‍ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവരെ കുറിച്ചുള്ള കഴചകള്‍ മുറിവേല്പിച്ച ഏതോ നിമിഷത്തില്‍ എടുത്ത തീരുമാനമാണിത് ആരോഗ്യവനായ സുഹൃത്തു അനീഷ് ഇടക്കാലത്ത് പ്രവാസിയായി മറിയപ്പോഴും ഇവരുടെ സൗഹൃദം നിലനിന്നിരുന്നു. തിരിച്ചു നാട്ടിലേക്കുള്ള ആദ്യ യാത്രയില്‍ അനീഷിന് എയര്‍പോര്‍ട്ടില്‍ വച്ചു അസ്വസ്ഥതയുണ്ടാവുകയും വിശദ പരിശോധനയില്‍ കിഡ്‌നി രണ്ടിനും രോഗം ബാധിച്ചു എന്നു മനസ്സിലാവുകയും ചെയ്തു.

ഇതറിഞ്ഞ ബിനു ആത്മാര്‍ത്ഥ സ്‌നേഹിതനെ കാണുന്നതിനായി കൊല്ലത്ത് എത്തുകയും ഡയാലിസിസ് ചെയുന്ന ഡോക്ടറെ കാണുകയും ചെയ്തു. തിരിച്ചു നാട്ടിലെത്തിയ ബിനുവിന്റെ മനസില്‍ സുഹൃത്തിന്റെ ദയനീയമായ അവസ്ഥ വേദനയുളവാക്കി. തന്റെ കയ്യില്‍ ആരെയും സാമ്പത്തികമായി സഹായിക്കാനില്ലാതെ സ്വാന്തമായൊരു വീടുപോലുമില്ലെങ്കിലും നിസ്സഹായനായി നില്‍ക്കാതെ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതിരുന്ന സിവില്‍ എന്‍ജിനീയര്‍ ആയ ആ യുവാവിന് കൊടുക്കാന്‍ തീരുമാനിച്ചു.

വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങളും കുത്തുവാക്കുകളും കേള്‍ക്കേണ്ടി വന്നെങ്കിലും അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ചു അവരെ മനസിലാക്കി സമ്മതിപ്പിക്കാന്‍ ബിനുവിന് കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ മെയ് 25 നു ബിനു കൊല്ലത്തേക് യാത്രയായി. തന്റെ ഒരു കിഡ്‌നി സുഹൃത്തിന് പകുത്തു നല്‍കി മാതൃകയായി. ഇന്ന് അനീഷിന് ബിനു വെറുമൊരു സുഹൃത്തല്ല ജീവന്‍ തന്നെയാണ്.

ഭാര്യയും അഞ്ചാതരത്തില്‍ പഠിക്കുന്ന മകളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ എന്തെങ്കിലുമൊരു ജോലിയാണ് ബിനു ആഗ്രഹിക്കുന്നത്. സ്വന്തമായി ഒരു വീട് ഈ കുടുംബത്തിന്റെ സ്വപ്നമാണ്. സ്വാര്‍ത്ഥത മാത്രം നയിക്കുന്ന സമൂഹത്തിലെ നന്മയുടെ കെടാവെളിച്ചമാണ് ബിനു. ആ തിരിവെട്ടത്തെ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കി സമൂഹത്തിനു നല്ലൊരു വെളിച്ചം നലകാന്‍ നമുക്ക് കഴിയണം

Leave a Reply

Your email address will not be published.