ബേഡകം സർക്കാർ ആസ്പത്രിയിൽ ആരോഗ്യ കിരൺ പദ്ധതി തുടങ്ങി

ബേഡകം സർക്കാർ ആസ്പത്രിയിൽ ആരോഗ്യ കിരൺ പദ്ധതി തുടങ്ങി

ബേഡകം: ബേഡഡുക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ കിരൺ പദ്ധതി നടപ്പിലാക്കി തുടങ്ങി. 18 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഒ പി ടിക്കറ്റ് ചാർജ്, ഐ പി ടിക്കറ്റ് ചാർജ്, ലാബ് ടെസ്റ്റ് തുടങ്ങി ആശുപത്രിയിൽ നിന്നുള്ള എല്ലാ സേവനങ്ങളും സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഇതോടൊപ്പം തന്നെ മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിനായി ഐ എം എ യുടെ നൂതന പദ്ധതിയായ ഇമേജുമായി സഹകരിച്ചുള്ള പദ്ധതിക്കും തുടക്കമായി. ആശുപത്രിയിലെ ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യുന്നതിനും വേണ്ടി ആശുപത്രിയുടെ എല്ലാ ഭാഗത്തും പ്രത്യേകം പാത്രങ്ങൾ ക്രമീകരിച്ച് കൊണ്ട് അതിൽ നിക്ഷേപിക്കുന്ന സാധനങ്ങൾ ആഴ്ചയിൽ ഒരു ദിവസം ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന് സംവിധാനം ഒരുങ്ങി കഴിഞ്ഞു.

കൂടാതെ കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി എല്ലാ ദിവസവും ഉച്ചഭക്ഷണവും നൽകി വരുന്നുണ്ട്. ഈ പദ്ധതികളുടെ ഉൽഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. കാറഡുക്ക സ്ഥിരം സമിതി ചെയർമാൻ പി കെ ഗോപാലൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച് ശങ്കരൻ, എം അനന്തൻ, ടി അപ്പ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ രേഖ സ്വാഗതവും പി ആർ ഒ
ലൂക്ക്കുര്യാക്കോസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.