പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

ബോവിക്കാനം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്നു. സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടി ആലൂര്‍ ജുമാമസ്ജിദ് ഖത്തീബും സദര്‍മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിയെ ഉപഹാരം നല്‍കി ആദരിച്ചു. സമസ്ത പൊതു പരീക്ഷകളില്‍ ബോവിക്കാനം റെയിഞ്ച് പരിധിയില്‍ ടോപ്പ് പ്ലസ് നേടിയവരും ഉയര്‍ന്ന മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍തഫികളെയും ഇതിന് പ്രാപ്തരാക്കിയ മദ്രസ അധ്യാപകരേയും ചടങ്ങില്‍ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

മാനേജ്‌മെന്റ് പ്രസിഡണ്ട് ബി.എം അബൂബക്കര്‍ മൂലടുക്കം, ആലൂര്‍ ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി, ഹസൈനാര്‍ ഹാജി പൊവ്വല്‍, കാസറഗോഡ് സംയുക്ത ജമാഅത്ത് ജോയിന്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.  പി.എ റഷീദ് ഫൈസി, കെ.എസ് യൂസഫ് സഅദി, റെയിഞ്ച് ട്രഷറര്‍ എ.മുഹമ്മദ് കുഞ്ഞി ആലൂര്‍, മാനേജ്‌മെന്റ് സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ്, ട്രഷറര്‍, അബ്ദുള്‍ ഖാദര്‍ ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി, എസ് വൈ എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂര്‍, ടി.എ അബ്ദുള്‍ ഖാദര്‍, കടവില്‍ ബഷീര്‍, എസ്.കെ.എസ്. എസ്.എഫ് ചെര്‍ക്കള മേഖല സഹചാരിവിംഗ് സെക്രട്ടറി അബ്ദുല്ല ആലൂര്‍, അബ്ദുള്‍ ഖാദര്‍ കോളോട്ട്, അസിസ് എം.എ, അബ്ദുള്‍ റഹ്മാന്‍ മൂലടുക്കം, ഷുക്കൂര്‍ എം.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു റെയിഞ്ച് ജനറല്‍സെക്രട്ടറി അബ്ദുള്‍ഹമീദ് ഫൈസി സ്വാഗതവും സിദ്ധിഖ് ഫൈസി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.