അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ പാതാളക്കുഴികള്‍

അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ പാതാളക്കുഴികള്‍

ബോവിക്കാനം: ജല അതേറിറ്റി അശാസ്ത്രിയമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെ റോഡി?െന്റെ ഇരുവരവും രൂപപ്പെട്ട പാതാള കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറുന്നു. ബോവിക്കാനം – ബാവിക്കര റോഡിന്റെ ഇരുവശവും നുസ്‌റത്ത് നഗര്‍ മുതല്‍ ബവിക്കര സ്‌കൂളിന്റെ മുന്‍വശം വരെയാണ് വന്‍ കുഴികളായി മാറിയത്. മാസങ്ങള്‍ക്കു മുമ്പ് ജല അതോറിറ്റി കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡിന്റെ ഒരു വശം കുഴിയെടുത്തിരുന്നു.

ഈ സമയം നിലവില്‍ ഉണ്ടായിരുന്ന ഒവുചാല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയായിരുന്നു. ചെരിഞ്ഞ പ്രദേശമായതിനാല്‍ മഴ പെയ്യാന്‍ തുടങ്ങിയതോടെ നുസ്‌റത്ത് നഗര്‍ മുതലുള്ള മഴ വെള്ളം ഒഴുകി റോഡിന്റെ ഇരുവശത്ത് നിന്നും മണ്ണുകള്‍ കുത്തിയൊലിച്ച് പോവുകയായിരുന്നു. പൈപ്പിലൈന്‍ സ്ഥാപിച്ചതിന് ശേഷം ഒവുചാല്‍ പുനര്‍നിര്‍മിക്കാത്തതാണ് റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്. വീതി കുറഞ്ഞതും ഒരുവശം പത്തടിയോളം താഴ്ചയുമുള്ള റോഡായതിനാല്‍ രണ്ടു വാഹനങ്ങള്‍ ഒരുമിച്ച് കടന്നു പോകാന്‍ സാധിക്കുന്നില്ല.

സ്‌കൂള്‍, മദ്റസ, അങ്കണവടിയിലേക്കും പോകുന്ന കുട്ടികളും ഇരു ചക്രവാഹന യാത്രക്കാരും റോഡരികിലെ കുഴിയില്‍ വീഴുന്നതും പതിവായിരിക്കുകയാണ്. അതിനു പുറമെ ശക്തമായ മഴ പെയ്താല്‍ റോഡ് കണാന്‍ പോലും സാധിക്കാത്ത തരത്തില്‍ ചെളിവെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. ബാവിക്കര, കെ.കെ പുറം, കുട്ടിയാനം, ബയക്കോട്, അരിയില്‍ പ്രദേശത്തുള്ള നൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണിത്

Leave a Reply

Your email address will not be published.