അവിഭക്ത ബേഡകം പഞ്ചായത്തിലെ കമ്യൂണിസ്റ്റ്-കര്‍ഷക സംഘം നേതാവായിരുന്ന പായത്തെ എം നാരായണന്‍ അനുസ്മരണം തുടങ്ങി

അവിഭക്ത ബേഡകം പഞ്ചായത്തിലെ കമ്യൂണിസ്റ്റ്-കര്‍ഷക സംഘം നേതാവായിരുന്ന പായത്തെ എം നാരായണന്‍ അനുസ്മരണം തുടങ്ങി

കുണ്ടംകുഴി: അവിഭക്ത ബേഡകം പഞ്ചായത്തിലെ കമ്യൂണിസ്റ്റ്-കര്‍ഷക സംഘം നേതാവായിരുന്ന പായത്തെ എം നാരായണന്‍ അനുസ്മരണം ഇന്നാരംഭിച്ചു. രാവിലെ പായം സ്മൃതി മണ്ഡപത്തില്‍ പ്രഭാതഭേരി, പുഷ്പാര്‍ച്ചന, പതാക ഉയര്‍ത്തല്‍ എന്നിവ നടന്നു. സിപിഎം ഏരിയാ സെക്രട്ടറി സി ബാലന്‍ പതാക ഉയര്‍ത്തി. ബീംമ്പുംങ്കാല്‍ ലോക്കല്‍ സെക്രട്ടറി പായം സുകുമാരന്‍ അധ്യക്ഷത വഹിച്ചു.

ജയപുരം ദാമോദരന്‍, എ ദാമോദരന്‍, സി രാമചന്ദ്രന്‍, എ മാധവന്‍, ടി കെ മനോജ്, കെ സുധീഷ്, എം ഗോപാലകൃഷ്ണന്‍, കെ മുരളീധരന്‍, ബിസി പ്രകാശ് എന്നിവര്‍ സംസാരിച്ചു. എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വൈകുന്നേരം മൂന്നിന് ബീംമ്പുംകാലില്‍ നടക്കുന്ന പഠന ക്ലാസ്
പി രാഘവന്‍ ഉല്‍ഘാടനം ചെയ്യും. സാബു എബ്രാഹം ക്ലാസെടുക്കും

Leave a Reply

Your email address will not be published.