കലാലയങ്ങളെ കൊലാലയമാക്കരുത്: കാട്ടിപ്പാറ സഖാഫി

കലാലയങ്ങളെ കൊലാലയമാക്കരുത്: കാട്ടിപ്പാറ സഖാഫി

കാസറഗോഡ്: ധാര്‍മിക ബോധത്തിന്റെയും സംസ്‌കാര ബോധത്തിന്റെയും അടിത്തറയാകേണ്ട കലാലയങ്ങളെ കൊലയും അക്രമങ്ങളും നടത്തി കൊലാലയമാക്കാന്‍ അനുവദിക്കരുതെന്നും വിദ്യാര്‍ഥി സമുഹത്തില്‍ വേരുറച്ചു കൊണ്ടിരിക്കുന്ന അക്രമ വാസനകളെയും തീവ്ര ഭീകരവാദ ചിന്തകളെയും ഇല്ലായ്മ ചെയ്യാന്‍ രക്ഷിതാക്കളും ഭരണകൂടവും പൊതു സമൂഹവും പരിശ്രമിക്കണമെന്നും കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉത്ബോധിപ്പിച്ചു. കാസറഗോഡ് ടൗണ്‍ സുന്നി സെന്റെര്‍ മസ്ജിദില്‍ ജുമുഅ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊച്ചി മഹാരാജാസ് കോളേജില്‍ നടന്ന കൊലപാതകം അത്യന്തം നീചമാണ്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെ വിലയിരുത്തി പരിഹാരം കാണണം. കൊലയ്ക്ക് പിന്നില്‍ തീവ്ര വാദ സ്വഭാവമുള്ള സംഘടനയുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയുളവാക്കുന്നതാണ്. ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ സുന്ദരമായ മതത്തെയാണു കളങ്കപ്പെടുത്തുന്നത്. ന്യുനപക്ഷ വര്‍ഗീയതയും ഭുരിപക്ഷവര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടണം. രണ്ടും നാടിന് ആപത്താണ്. അവയെ ഉന്‍മൂലനം ചെയ്യാന്‍ കുട്ടായി പരിശ്രമിക്കണമെന്നും സമുഹത്തെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.