ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ശില്പശാല

ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ശില്പശാല

കാസറഗോഡ്: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, നഗരസഭകളിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, ബ്ലോക്ക് പഞ്ചായത്തുകളിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ലി ജോസഫ്, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ സി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് നിനോജ് മേപ്പടിയത്ത് എന്നിവര്‍ സംസാരിച്ചു.

ഹരിത കേരളം മിഷന്റെ ഭാഗമായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചു. ജില്ലാ പദ്ധതി രേഖയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ബ്ലോസം, ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട സീറോവേസ്റ്റ് കാസറഗോഡ്, ജലജീവനം നീര്‍ത്തട പദ്ധതി എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ തീരുമാനിച്ചു. പ്രഫ: എം. ഗോപാലന്‍, വി.വി രമേശന്‍, പ്രവീണ്‍ജോണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം .പി സുബ്രഹ്മണ്യന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.