ഇത്തവണയും ബസ് അറ്റകുറ്റപ്പണിക്ക് വേണ്ടി വര്‍ക്ക്‌ഷോപ്പില്‍ വെച്ചത് സ്‌കൂള്‍ തുടങ്ങിയതിന് ശേഷം; സുന്നി സ്റ്റുഡന്റ് ഫെഡറെഷനിന്റെ ഇടപെടല്‍ ഫലം കണ്ടു

ഇത്തവണയും ബസ് അറ്റകുറ്റപ്പണിക്ക് വേണ്ടി വര്‍ക്ക്‌ഷോപ്പില്‍ വെച്ചത് സ്‌കൂള്‍ തുടങ്ങിയതിന് ശേഷം; സുന്നി സ്റ്റുഡന്റ് ഫെഡറെഷനിന്റെ ഇടപെടല്‍ ഫലം കണ്ടു

ബോവിക്കാനം: കാസര്‍ഗോഡ് നിന്ന് രാവിലെയും, വൈകുന്നേരവും, ആലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ജാനകി മോട്ടര്‍സ് ബസാണ് ഒരാഴ്ച്ച മുമ്പ് പണിക്ക് വെച്ചത്. ജാനകി ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഒരു മാസം വരെ ബസ് വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി വെച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഈ റൂട്ടില്‍ ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ബസിനെ മാത്രം ആശ്രയിക്കുന്ന സ്‌കൂള്‍, കോളജ് വിദ്യാത്ഥികളും, സാധരണ യാത്രക്കാരുമാണ് ദുരിതത്തിലായതോടെ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് ഇടപ്പെട്ടത്.

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി, എസ് വൈ എസ് വര്‍ക്കിങ് സെക്രട്ടറി ഇര്‍ഷാദ് ടി.കെ, എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ എന്നിവരാണ്, കാസര്‍ഗോഡ് ജില്ല കലക്ടറിന്റെ അഭാവത്തില്‍ എ.ഡി.എമ്മിനും, ആര്‍ ടി ഒ ക്കുമാണ് പരാതി നല്‍കിയത്. ഈ റൂട്ടിലേക്ക് പകരം മറ്റൊരു ബസിനെ തല്‍കാലികമായി റൂട്ട് അനുവദിക്കണമെന്നായിരുന്ന ആവിശ്യം. ഈ ആവിശ്യമാണ് ഫലം കണ്ടത്. കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ് ഫെഡറെഷന്‍, ആലൂര്‍ യുണിറ്റ്, സഹകരിച്ച ജില്ലാഭരണ കൂടത്തിനും, ആര്‍ ടി ഒയ്ക്കും, ബസ് ഉടമയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.