നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ ഓരോ ക്ലാസ് റൂം ഹൈടെക്കിലേയ്ക്ക്

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ ഓരോ ക്ലാസ് റൂം ഹൈടെക്കിലേയ്ക്ക്

കാസര്‍കോട്: കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കൊടുത്ത ഒരു വിദ്യാലയമാണ് കാസര്‍കോട് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍. കാസറഗോഡ് സബ് ജില്ലയില്‍ ഏറ്റവും മികച്ച പ്രൈമറി സ്‌കൂളാണ് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍.ഇവിടെ പഠിച്ച ഓരോ വിദ്യാര്‍ത്ഥികളും ഇന്ന് ലോകത്തിന്റെ പല കോണുകളില്‍ പല മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ച് ജീവിത വിജയം നേടിയവരാണ്.

ഓരോ ആളുകളെ ഇന്നീ നിലയില്‍ എത്തുവാന്‍ പ്രാപ്തരാക്കിയത് ഈ സ്‌കൂളില്‍ നിന്നും നുകര്‍ന്ന ആദ്യാക്ഷരം തന്നെയാണ്.പല പ്രദേശത്തും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ഈ സ്‌കൂളിന്റെ പുരോഗതിക്കും, വികസനത്തിനും വേണ്ടി ചെയ്യുന്ന സേവനങ്ങളും, പ്രോത്സാഹനങ്ങളിലും ആത്മാര്‍ഥതയുടെ അംശങ്ങള്‍ നിലനില്‍ക്കുകയാണ്.

ഇന്ന് ലോകം തന്നെ ഡിജിറ്റലായി മാറിയിരിക്കുന്നു. അതിനൊത്ത് മാറ്റം അനിവാര്യമാണ്. അത് കൊണ്ട് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളില്‍ ഓരോ ക്ലാസ് റൂം ഹൈ ടെക് ആക്കി മാറ്റുകയാണ്. കുട്ടികള്‍ പഠിക്കട്ടെ പഠിച്ചു മിടുക്കന്മാര്‍ ആകട്ടെ എന്ന സന്ദേശമാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 1990-91ലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഫലമാണ് ഈയൊരു സംരംഭത്തിന് സാക്ഷിയാകുന്നത്.

മുഖ്യാതിഥിയായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണ്ണഡ് സംബന്ധിക്കും. സ്വാഗതം ഖാദര്‍ നങ്ങാരത്തു കണ്‍വീനര്‍, ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ പ്രസിഡന്റ്, നെല്ലിക്കുന്ന് ജമാഅത് കമ്മിറ്റി, എന്‍.എ.അബ്ദുല്‍ ഖാദര്‍ സെക്രട്ടറി, നെല്ലിക്കുന്ന് ജമാഅത്, എന്‍.എ.സുബൈര്‍ പ്രസിഡന്റ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, ഹനീഫ് നെല്ലിക്കുന്ന് സിക്രട്ടറി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, അഷ്‌റഫ്.സി.എം.ട്രഷറര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, ഖമറുദ്ധീന്‍ തായല്‍ പ്രസിഡന്റ് പി.ടി.എ, ഷാഫി തെരുവത്ത്, വൈസ് പ്രസിഡന്റ്, പി.ടി.എ ഷാഫി എ.നെല്ലിക്കുന്ന്, ഒ.എസ്.എ ഹാരിസ് ബന്നു മുന്‍സിപ്പല്‍ കൗണ്‍സിലര്‍, മനോഹരന്‍ കെ.ജി.മുന്‍സിപ്പല്‍ കൗണ്‍്‌സിലര്‍, സിയാന ഹനീഫ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 1990-91 ബാച്ചിന്റെ പ്രത്യേക ആദരവ് ഏറ്റുവാങ്ങുന്നത് ബഹുമാനപ്പെട്ട ഉദയകുമാര്‍ ശിവരാമന്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എ.യു.എ.യു.പി.സ്‌കൂള്‍ നെല്ലിക്കുന്ന്. ഹാജറ മുഹമ്മദ്കുഞ്ഞി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്നിവര്‍ ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published.