എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും

എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും

കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്തുപകരുക, എല്ലാവര്‍ക്കും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കേരള എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന്‍ പരിസത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിച്ചു. ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എ ആര്‍ രജു ആധ്യക്ഷത വഹിച്ചു. കെ ഭാനുപ്രകാശ്, കെ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം ജിതേഷ്, പി വി സുരേഷ്‌കുമാര്‍, ജഗദീഷ്, പി കെ വിനോദ്, കെ എന്‍ ബിജിമോള്‍, സുനില്‍ കുമാര്‍, ടി വി ഹേമലത, എ സലിം, രാജഗോപാലന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.