ബേഡഡുക്ക വനിതാ സഹകരണ സംഘത്തിന് സംസ്ഥാന അവാര്‍ഡ്

ബേഡഡുക്ക വനിതാ സഹകരണ സംഘത്തിന് സംസ്ഥാന അവാര്‍ഡ്

ബേഡകം: സംസ്ഥാന സഹകരണ വകുപ്പിന്റെ 2016-17 വര്‍ഷത്തെ മികച്ച വനിത സര്‍വ്വീസ് സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കാസര്‍കോട് ബേഡഡുക്ക വനിത സര്‍വ്വീസ് സഹകരണ സംഘത്തിന് ലഭിച്ചു. 2004 മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘം കുറഞ്ഞ കാലയളവിനുള്ളില്‍ പ്രവര്‍ത്തന മികവിനാലും വൈവിധ്യവല്‍ക്കരണത്തിലൂടെയും സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിലൂടെയുമാണ് അവാര്‍ഡിന് അര്‍ഹമായത്.

2017-18 വര്‍ഷത്തെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ കാസര്‍ഗോഡ് താലൂക്കില്‍ ഒന്നാം സ്ഥാനവും സംഘത്തിനായിരുന്നു. നാളെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി, നിയമസഭാ സ്പീക്കര്‍ മുതലായവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. കാഞ്ഞിരത്തിങ്കാലിലാണ് സംഘത്തിന്റെ ആസ്ഥാനം. അഞ്ചാം മൈലില്‍ ശാഖയും ഉണ്ട്. ബാങ്കിംഗ് ഇടപാടുകള്‍ കൂടാതെ മൂന്ന് നീതി സ്റ്റോറുകളും സഹകരണ കെട്ടിട നിര്‍മാണ വില്‍പ്പന ശാല എന്നിവയും സംഘം നടത്തി വരുന്നു. തൊഴില്‍ സംരഭ യൂണിറ്റുകള്‍, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പുകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണം, ജൈവ പച്ചക്കറി, തരിശു നിലങ്ങളില്‍ ജൈവ നെല്‍ കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘം നടത്തി വരുന്നു. പ്രസിഡന്റ് വി.കെ ഗൗരി, സെക്രട്ടറി എ സുധീഷ് കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഭരണം നിര്‍വ്വഹിക്കുന്നത്.

Leave a Reply

Your email address will not be published.