പ്രധാനമന്ത്രി വനിതാസ്വയം സഹായസംഘങ്ങളുമായി സംവദിച്ചു

പ്രധാനമന്ത്രി വനിതാസ്വയം സഹായസംഘങ്ങളുമായി സംവദിച്ചു

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ട വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളുമായി ഓണ്‍ലാനില്‍ സംവദിച്ചു. ഇതിന്റെ തത്സമയ സംപ്രേഷണം ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്രേകം സജ്ജമാക്കിയ സ്‌ക്രീന്‍വഴി പ്രദര്‍ശിപ്പിച്ചു. ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ വൈസ് പ്രസിഡണ്ട് സവിത ടീച്ചര്‍, ട്രഷറര്‍ ജി.ചന്ദ്രന്‍, മഹിളമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഹിരണി ജി കെ നായക്, ജനപ്രതിനിധികളായ ശ്രീലത, സന്ധ്യ ഷെട്ടി, ഉമ, മനോഹരന്‍, സുജനി ഷാന്‍ബോഗ് തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ,കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം പി.സുരേഷകുമാര്‍ ഷെട്ടി, മണ്ഡലം പ്രസിഡണ്ട് സുധാമഗോസാഡ തുടഹ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.