ലയണ്‍സ് മുന്നില്‍: നാട് പച്ചപ്പണിയും

ലയണ്‍സ് മുന്നില്‍: നാട് പച്ചപ്പണിയും

കാഞ്ഞങ്ങാട്: ഭൂമിയുടെ നിലനില്‍പിനായി ലയണ്‍സ് ക്ലബ്ബിന്റെ കൈത്താങ്ങ്. പരിസ്ഥിതിക്കും മനുഷ്യനും സകല ജീവജാലങ്ങള്‍ക്കും നല്ല നാളെക്കായി നാടെങ്ങും വൃക്ഷതൈകള്‍ നട്ടു കൊണ്ടാണ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബാണ് കുട്ടികള്‍ക്ക് വൃക്ഷത്തൈ നല്‍കി നാടിന് ഹരിത ശോഭ നല്‍കാന്‍ മുന്നോട്ട് വന്നത്. മഹാഗണി, പേര, ഉങ്ങ്, നെല്ലി, മുള തുടങ്ങി പത്തനം വൃക്ഷത്തൈകളാണ് അഞ്ഞൂറോളം കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ലയണ്‍സ് പ്രസിഡണ്ട് എന്‍.അനില്‍കുമാര്‍ സെക്രട്ടറി, സി. കുഞ്ഞിരാമന്‍ നായര്‍, ട്രഷറര്‍ ടി.വി.രാഘവന്‍, സി.വിജയന്‍, സുരേഷ് ബാബു, പി.വി.രാജേഷ്, ഗംഗാധരന്‍ നവനീതം, ഭാസ്‌ക്കരന്‍നായര്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,പി.ആര്‍.ആശ, പി.കുഞ്ഞിക്കണ്ണന്‍, എം.അനിത, സണ്ണി കെ.മാടായി, സ്‌കൂള്‍ ലീഡര്‍ അദ്വൈത് പ്രസംഗിച്ചു.

Leave a Reply

Your email address will not be published.