ജാതിപ്പേര് പറഞ്ഞ് ആക്ഷേപം; പി.സി.ജോര്‍ജ് എം.എല്‍ എയുടെ വീട്ടിലേക്ക് എസ് എന്‍ ഡി പി പ്രതിഷധ മാര്‍ച്ച് നടത്തി

ജാതിപ്പേര് പറഞ്ഞ് ആക്ഷേപം; പി.സി.ജോര്‍ജ് എം.എല്‍ എയുടെ വീട്ടിലേക്ക് എസ് എന്‍ ഡി പി പ്രതിഷധ മാര്‍ച്ച് നടത്തി

ഈരാറ്റുപേട്ട : കൂട്ടിക്കല്‍ ഒലയനാട് എസ് എന്‍ ഡി പി സ്‌ക്കൂളിലെ മനേജ്മെന്റിനേയും അദ്ധ്യാപകരെയും ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും ഈഴവ സമുദായ അക്ഷേപംനടത്തുകയും ചെയ്ത പി.സി.ജോര്‍ജ് എം എല്‍.എയ്ക്കതിരെ അദ്ദേഹത്തിന്റെ ഈരാററുപേട്ടയിലെവീട്ടിലേക്ക് 8 യൂണിയനിലെ ആയിരക്കണക്കിന് എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ പ്രതിക്ഷേധ മാര്‍ച്ച് നടത്തി. ശ്രീകുമാര്‍ ശ്രീ പാദം, വിനീഷ് പ്ലാത്താനത്ത്, പ്രസാദ് ആരിശ്ശേരി, വി.എം.ചന്ദ്രന്‍ വി.എം.ശശി, എസ് ഡി സുരേഷ് ബാബു, അനില്‍ കുറിഞ്ഞിത്താഴെ, വിനോദ് പാലപ്ര, എം.വി ശ്രീകാന്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ച് ചെന്നാട് കവലയ്ക്ക് സമീപം പോലിസ് തടഞ്ഞു

തുടര്‍ന്ന് പ്രതിക്ഷേധ യോഗം എസ് എന്‍ ഡി പി യോഗം കൗണ്‍സിലര്‍ പി.റ്റി. മന്‍ന്മതന്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷനായിരുന്നു. എം.പി.സെന്‍, അഡ്വ കെ.എം.സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. .സമ്മേളനത്തിന് ശേഷം പി.സി.ജോര്‍ജിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു.

Leave a Reply

Your email address will not be published.