മാണിമൂലയില്‍ നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടി

മാണിമൂലയില്‍ നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടി

ബന്തടുക്ക: മാണിമൂലയില്‍ ആള്‍ത്താമസമുള്ള പ്രദേശത്തു നിന്നുംപെരുമ്പാമ്പിനെ പിടികൂടി. അബ്ദുള്‍ ഖാദറിന്റെ റബ്ബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ പത്തോടെ കാട് വെട്ടിത്തെളിക്കുന്ന സ്ത്രീ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. നാട്ടുകാര്‍ വനപാലകരെ അറിയിച്ചു.വനപാലകരെത്തുമ്പോഴേക്കും ഒരു മണിയോടെ നാട്ടുകാരായ കെ.എം. അയ്യൂബ് തലപ്പള്ളം, ഉണ്ണി കണക്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി.

Leave a Reply

Your email address will not be published.