ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് സമ്മേളനം 15 ന് തുടങ്ങും

ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് സമ്മേളനം 15 ന് തുടങ്ങും

ബേഡകം: ഡി വൈ എഫ് ഐ ബേഡകം ബ്ലോക്ക് സമ്മേളനത്തിന് കുറ്റിക്കോല്‍ ഒരുങ്ങി. ജൂലൈ 15, 16 തിയ്യതികളില്‍ കുറ്റിക്കോലിലെ കൃശാന്ത് നഗറില്‍ നടക്കും. 13 മേഖലകളില്‍ നിന്നുമായി ബ്ലോക്ക് കമ്മിറ്റിയംഗങ്ങള്‍െള്‍പ്പെടെ 165 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 10ന് കേന്ദ്ര കമ്മിറ്റിയംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. 15 ന് വൈകുന്നേരം പൂര്‍വ്വ കാല നേതൃസംഗമം നടത്തും. 16 ന് വൈകിട്ട് 5ന് സമ്മേളനം അവസാനിക്കും.

സമ്മേളനത്തിന്റെ അനുബന്ധമായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിശ്രവിവാഹിതരുടെ സംഗമം നടത്തി. കൊളത്തൂരില്‍ ഫുട്‌ബോള്‍, കമ്പവലി, കുണ്ടംകുഴി-ക്വിസ്, ബേഡകം-ജൈവ പച്ചക്കറിവിത്ത് വിതരണം, മൂന്നാട്-യുവജനമേള, കുറ്റിക്കോല്‍-വനിതാ സംഗമം, പെനാല്‍ടി ഷൂ്ട്ടൗ്ട്ട്, ബേത്തൂര്‍പാറ-ചെസ്സ്, ബീബുങ്കാല്‍-ഷൂട്ടൗട്ട്, പടുപ്പ്-ശുചീകരണം എന്നിവ നടന്നു. സമ്മേളനം വന്‍ വിജയമാക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരോടും ബ്ലോക്ക് ഭാരവാഹികളായ ബി സി പ്രകാശ്, കെ സുധീഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

Leave a Reply

Your email address will not be published.